ചൈനയുമായുണ്ടായ വഴക്കിന്റെ പിന്നാലെ ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യക്കാർ സജീവമായ ആപ്പുകളാണ് നിരോധിക്കപ്പെട്ടവയിൽ ഭൂരിഭാഗവും. വളരെ വേഗത്തിലാണ് ആപ്പുകൾക്ക് രാജ്യം നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ ടിക് ടോക് വീണ്ടും തിരിച്ചു വരാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. പേര് മാറ്റി ടിക് ടോക് വീണ്ടും എത്തുമെന്നാണ് വിവരം. tik tok എന്ന പേര് മാറ്റി tick tock എന്ന പേര് നൽകാൻ ഇതിനകം തന്നെ ആപ്പിന്റെ കമ്പനിയായ ബൈറ്റ് ഡാന്‍സ് പുതിയ ട്രേഡ് മാര്‍ക്കിനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇപ്പോഴും ടിക് ടോക് തിരിച്ചെത്തുമോ എന്ന കാത്തിരിപ്പിൽ തന്നെയാണ് മിക്കവരും. അതേസമയം, ടിക് ടോക് നിരോധനത്തിന് ശേഷം ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങിയ നിരവധി ടെക് കമ്പനികള്‍ അവരുടെ സ്വന്തം ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമുകള് റീല്‍സ്, ഷോര്‍ട്ട്സ്, സ്പോട്ട്ലൈറ്റ് എന്നിങ്ങനെയുള്ള പേരുകളില്‍ അവതരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക