കുണ്ടറ പീഡനക്കേസില്‍ പൊലീസ് യുവതിയുടെ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച വോയിസ് ക്ലിപ് പരാതിക്ക് ഒപ്പം നല്കി. കേസെടുക്കാന്‍ വൈകിയെന്ന പരാതി ഡിജിപി അന്വേഷിക്കും.
മന്ത്രി എ കെ ശശീന്ദ്രന് പാര്ട്ടിക്കാര് തമ്മിലുള്ള തര്‍ക്കമാണ് അന്വേഷിച്ചത്. കാശിന് വേണ്ടിയല്ല മത്സരിച്ചതെന്ന് പറഞ്ഞപ്പോള്‍ കയറിപ്പിടിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിക്ക് നിയമപരിരക്ഷയും സുരക്ഷയും ഉറപ്പാക്കും. പെണ്‍കുട്ടി വിലപേശാനുള്ള ജീവിയായി മാറരുത്. മന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക