തേനിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞാൽ തീരുന്നതല്ല.അത്രയ്ക്കും ഗുണങ്ങളേറിയ ഒന്നാണ് തേൻ.സൗന്ദര്യ സംരക്ഷണത്തിൽ മാത്രമല്ല മറ്റ് നിരവധി കാര്യങ്ങൾക്കായി തേൻ ഉപയോഗിക്കുന്നു. ശരീരത്തിന് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്ന ഗ്ലൂക്കോസ്, സുക്രോസ് എന്നിവയും തേനിലുണ്ട്.
തീ പൊള്ളലേറ്റാൻ തേൻ പുരട്ടുന്നത് വളരെ നല്ലതാണ്. തേനിനെ ഒരു ഔഷധമായാണ് കണക്കാക്കുന്നത്. മാത്രമല്ല ആയുർവേദ മരുന്നുകളിൽ തേൻ പങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യവാനായ ഒരു വ്യക്തി തന്റെ നിത്യേന ഭക്ഷണത്തിൽ തേൻ ഉൾപ്പെടുത്തുന്നത് കൊണ്ട് ദോഷങ്ങൾ ഒന്നുമില്ല. എന്നാൽ അധികം കഴിക്കുന്നതും ഉചിതമല്ല.
ഇനി സൗന്ദര്യ സംരക്ഷണത്തിൽ തേനിന്റെ പങ്കുകളെ കുറിച്ച് അറിയാം:
തേൻ മികച്ച ഒരു ക്ലെന്സര് കൂടിയാണ്. വരണ്ട ചർമ്മത്താലും മുഖത്തെ കുരുക്കളാലും വിഷമിക്കുന്നവരാണ് നിങ്ങളെങ്കിൽ തേൻ മുഖത്ത് പുരട്ടുന്നതിലൂടെ അതിന് മാറ്റം കൊണ്ട് വരാൻ സാധിക്കുന്നതാണ്
തേനും നാരങ്ങാ നീരും ചേർത്ത് മുഖത്തും കഴുത്തിലും ഇടുന്നത് മൂലം ത്വക്കിന്റെ നിറം വർധിപ്പിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇവ അല്ലെർജി ഉള്ളവർ ഇത് ഉപയോഗിക്കാൻ പാടുള്ളതല്ല.
തക്കാളി നീരിൽ തേൻ ചേർത്ത് പുരട്ടുന്നത് ചർമ്മ സംരക്ഷണത്തിന്റെ പ്രധാന ഭാഗമാണ്. ഇത് മുഖത്തെ കരുവാളിപ്പ് അകറ്റാനും മുഖത്ത് പെട്ടന്നൊരു തിളക്കം നൽകാനും സഹായിക്കുന്നു.
ഫേസ്പാക്കുകളിൽ തേൻ ചേർക്കുന്നതും നല്ലതാണ്. തേനിന് ചർമ്മത്തിൽ നല്ലൊരു തിളക്കം കൊണ്ട് വരാൻ സാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക