‘മാലിക്കി’ന്റെ ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങളുമായി നിമിഷ സജയനും വിനയ് ഫോർട്ടും. ഷൂട്ടിന്റെ ഇടവേളയിലെ ഫൺ നിമിഷങ്ങളാണ് നിമിഷ പങ്കുവയ്ക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ ‘തില്ലേലേ ലേലേലോ പുള്ളേ റങ്കുമാ’ എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയാണ് താരങ്ങൾ.
നിമിഷയ്ക്കും വിനയ് ഫോർട്ടിനുമൊപ്പം മാലാപാർവ്വതി, ആർ ജെ മുരുകൻ എന്നിവരെയും വീഡിയോയിൽ കാണാം. ചിത്രത്തിൽ സഹോദരങ്ങളായാണ് നിമിഷയും വിനയ് ഫോർട്ടും അഭിനയിക്കുന്നത്.
ഇവരുടെ അച്ഛനമ്മമാരുടെ റോളാണ് മാലാപാർവ്വതിയും ആർ ജെ മുരുകനും കൈകാര്യം ചെയ്യുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക