സ്വർണാഭരണങ്ങൾ നൽകാത്തതിൻറെ പേരിൽ യുവതിക്കും പിതാവിനും ക്രൂരമർദനം. കൊച്ചിയിൽ ആണ് സംഭവം. പച്ചാളം സ്വദേശി ജിബ്സണ് പീറ്ററാണ് ഭാര്യയേയും ഭാര്യാപിതാവിനെയും മർദിച്ചത്. സംഭവത്തില്‍ യുവതിയും കുടുംബവും കമ്മീഷണർക്ക് പരാതി നൽകി. മൂന്നു മാസം മുമ്പായിരുന്നു ജിബ്സണ് യുവതിയെ വിവാഹം ചെയ്തത്.
സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ട് ജിബ്സണ് പതിവായി മര്‍ദിക്കാറുണ്ടെന്ന് യുവതി ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ പിതാവിന്റെ കാല് തല്ലിയൊടിക്കുകയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായ പിതാവിനെ ജിബ്സണ് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
നേരത്തെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് കമ്മീഷണർക്ക് പരാതി നൽകിയത്. അതേസമയം, പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക