സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 120 രൂപ വർധിച്ച് 35,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 4470 രൂപയായി. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് ഇന്ന് വീണ്ടും കൂടിയത്.
ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ്കുറഞ്ഞത്. ബുധനാഴ്ചയും സ്വർണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. എന്നാൽ മൂന്നു ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം ചൊവ്വാഴ്ച സ്വർണവില കൂടിയിരുന്നു.
പവന് 200 രൂപയാണ് ചൊവ്വാഴ്ച വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ജൂലൈ 16നും സ്വർണവില 36,200 രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക