കോഴിക്കോട്: ഫോണിലൂടെ വിദ്യാർത്ഥിനികളെ അസഭ്യം പറഞ്ഞ അധ്യാപകൻ അറസ്റ്റിൽ . കട്ടിപ്പാറ ഹോളി ഫാമിലി സ്കൂൾ അധ്യാപകൻ മിനീഷാണ് അറസ്റ്റിലായത്.
അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മിനീഷിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു.
സ്കൂളിലെ കായികാധ്യാപകനാണ് മിനീഷ്. കേട്ടാലറക്കുന്ന ചീത്ത വാക്കുകൾ ആണ് ഫോൺ സംഭാഷണത്തിനിടെ അധ്യാപകൻ പ്രയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക