മുംബൈ: മലയാളി ദമ്പതികൾ മുംബൈയിൽ മരിച്ച നിലയിൽ. നവദമ്പതികളെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. അജയകുമാർ (34), സുജ (30) എന്നിവരാണ് മരിച്ചത്. ഇവർ തിരുവനന്തപുരം സ്വദേശികളാണ്.
ഇരുവർക്കും കോവിഡ് ബാധിച്ചിരുന്നു. ഇതിനെത്തുടർന്ന് അജയ് കുമാറിന് കാഴ്ച ശക്തിയും കുറഞ്ഞിരുന്നു. ഭാര്യ സുജയും കൊവിഡ് ബാധിത ആയിരുന്നു. മാനസിക സമ്മർദ്ദമാണ് മരണ കാരണമെന്നാണ് നിഗമനം. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്ന ഇവരുടെ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക