സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കെ ഐ ഇ ഡി യുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത മേഖലയില്‍ ആരംഭിച്ച സംരഭകത്വ പരിശീലനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നു. പരിശീലന പൂര്‍ത്തീകരണം ജൂലൈ 27 ചൊവ്വാഴ്ച രാവിലെ 10.15ന് കാസര്‍കോഡ് നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. 13 ജില്ലകളിലായി 1210 പേര്‍ക്ക് ഇതിനോടകം പരിശീലനം നല്‍കിക്കഴിഞ്ഞു.
കാര്‍ഷിക മൂല്യവര്‍ദ്ധിത മേഖലയിലെ സംരഭകത്വ സാധ്യതകള്‍, ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതിയുമായി ബന്ധപ്പെട്ട ടെക്നിക്കല്‍ സെഷനുകള്‍ പരിശീലനത്തിന്റെ ഭാഗമായി നടക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ www.kied.info വെബ്സൈറ്റില്‍ നിന്നും ജില്ല വ്യവസായ കേന്ദ്രത്തില്‍ നിന്നും ലഭിക്കും.
ഫോണ്‍: 9605542061, 7403180193.
പ്രതികരിക്കാൻ ഇവിടെ എഴുതുക