സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 31 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര് അനില്‍ അറിയിച്ചു. ഓഗസ്റ്റ് 16 നുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 16 ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കിറ്റില്‍ എല്ലാ ഇനം സാധനങ്ങളുമുണ്ടെന്നും അവയുടെ ഗുണനിലവാരവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. മുന്‍ മാസങ്ങളിലേതു പോലെ തന്നെ എഎവൈ, മുന്‍ഗണന, മുന്‍ഗണനേതര സബ്സിഡി, മുന്‍ഗണനേതര നോണ്‍ സബ്സിഡി എന്ന ക്രമത്തിലായിരിക്കും വിതരണം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക