എ.ഡി.ജി.പി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിലായി. ഉത്തർപ്രദേശ് സ്വദേശികളായ നസീർ, മുഷ്താഖ് എന്നിവരാണ് പിടിയിലായത്.
ഫേസ്ബുക്കിലൂടെ പണം നൽകാൻ ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജമാലിൽ നിന്നും പണം തട്ടാനായിരുന്നു ശ്രമം. പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ 10,000 രൂപ ആവശ്യപ്പെടുകയും ഗൂഗിൾ പേയിലൂടെ നൽകാനും നിർദ്ദേശിക്കുകയായിരുന്നു. സംഭവത്തിൽ ഇൻഫോപാർക്ക് സൈബർ ക്രൈം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക