മുംബൈ: പുള്ളിപ്പുലി കുഞ്ഞിനെ വില്‍ക്കാനുണ്ടെന്ന് വ്യക്തമാക്കി കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റിലായി.
മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ കാരാടാണ് ലാലിയ എന്നറിയപ്പെടുന്ന ഋഷികേശ് ഇംഗ്ലെയാണ് പുള്ളിപ്പുലി കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ വിളിക്കാന്‍ ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ ‘പരസ്യം’ ചെയ്തത്.
ഹോണററി വൈല്‍ഡ്ലൈഫ് വാര്ഡന് രോഹന് ഭാതെയും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച കാരാടുള്ള വീട്ടില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ അന്വേഷണത്തില്‍ ഇയാളുടെ പക്കല്‍ പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ഇല്ലെന്നും തമാശക്ക് വേണ്ടിയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിലാസ് കാലെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക