തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മാളവിക മോഹനൻ. തന്റെ പേരിൽ ആരോ ടെലഗ്രാമിൽ ചാറ്റ് ചെയ്യുന്നുണ്ടെന്നാണ് താരം പറയുന്നത്.
തനിക്ക് ടെലഗ്രാമിൽ അക്കൗണ്ട് ഇല്ലെന്നും മാളവിക വ്യക്തമാക്കി. സുഹൃത്തുക്കൾക്കും മറ്റും സന്ദേശം ലഭിച്ചതോടെയാണ് താരം മുന്നറിയിപ്പുമായി എത്തിയത്.
ആരോ ഒരാള്‍ ടെലിഗ്രാമില്‍ ഞാനാണെന്ന പേരില്‍ സംസാരിക്കുന്നു. എന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടും അയാള്‍ ചാറ്റ് ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും മെസേജ് ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കുക, അല്ലെങ്കില്‍ അറിയിക്കുക.
ടെലിഗ്രാമില്‍ ഇല്ല. വാട്സ്ആപ്പിലാണുള്ളത്. അല്ലെങ്കിൽ ഇൻസ്റ്റയിൽ മെസേജ് അയക്കൂ. ആ വൃത്തികെട്ടവർക്കൊഴികെ എല്ലാവരോടും സ്നേഹം- മാളവിക കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരത്തിന്റെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക