കൊല്ലം: അവശനിലയിൽ വീട്ടിലെ അലമാരയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. തൃക്കടവൂർ നീരാവിൽ ലിയോൺ അഞ്ചലീന ഡേയിൽ മണിലാൽ ജോസിന്റെ ഭാര്യ ബീയാട്രിസ് ഡോളി (58) ആണ് മരിച്ചത്.
അവശനിലയിലാണ് ഡോളിയെ വീട്ടിലെ അലമാരയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഡോളി അർബുദബാധിതയായിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇവർ നീരാവിൽ ജംഗ്ക്ഷന് സമീപമുള്ള വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക