കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന വാർത്തകൾ വന്നതിന് പിന്നാലെ സംസ്ഥാനത്ത് ആശങ്ക വർധിച്ചിരുന്നു. സംശയത്തെ തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലേക്ക് പരിശോധനയ്ക്കയക്കുകയും ചെയ്തു. പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചിരുന്നു. ഈ വർഷത്തെ ആദ്യ പക്ഷിപ്പനി മരണമായിരുന്നു അത്.
ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിന്റെ മരണത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഐഎംഎ
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തില്‍ കൂട്ടത്തോടെ കോഴികള്‍ ചത്തതോടെയാണ് സാമ്പിളുകള്‍ പരിശോധനക്കയാക്കാൻ തീരുമാനമായത്. സ്ഥലത്തെ കോഴിഫാമിലുണ്ടായിരുന്ന കോഴികളാണ് കൂട്ടത്തോടെ ചത്തത്. തുടർന്ന് കൂരാച്ചുണ്ടിന് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള 11 പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശവും നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക