ഇരുചക്ര ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം, അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് വമ്പിച്ച ഓഫർ പ്രഖ്യാപിച്ചു.
കെടിഎം 250 അഡ്വഞ്ചര്‍ ബൈക്ക് മോഡലിന്റെ വിലയില്‍ 25,000 രൂപയോളം കമ്പനി കുറവ് വരുത്തി. ഇതോടെ ഈ മോഡലിന് 2,30,003 രൂപയാണ് എക്സ്ഷോറൂം വില. നേരത്തെ 2,54,995 രൂപയായിരുന്നു വില. ആഗസ്റ്റ് 31 വരെയാണ് ഈ ഓഫര്‍ ലഭിക്കുക. 2020 നവംബറിലാണ് ഈ മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
250 ഡ്യൂക്ക് മോഡലില്‍ നിന്ന് കെടിഎം കടമെടുത്ത എഞ്ചിനാണ് അഡ്വഞ്ചര്‍ പതിപ്പിന്റെ ഹൃദയം . ഈ 249 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന് 9,000 rpm-ല്‍ 30 bhp കരുത്തും 7,000 rpm-ല്‍ 24 Nm ടോർക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്. സുഗമമായ ജെര്‍ക്ക് ഫ്രീ ക്ലച്ച് ലെസ് ഡൗണ്‍ഷിഫ്റ്റുകള്‍ ഉറപ്പാക്കുന്ന പവര്‍-അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി മോട്ടോര്‍ സൈക്കിളില്‍ ലഭിക്കുന്നു.
ഡബ്ല്യൂപി അപ്പെക്സ് സസ്പെൻഷനാണ് കെടിഎം 250 അഡ്വഞ്ചറിൽ ഉപയോഗിച്ചിരിക്കുന്നത്. ക്രമീകരിക്കാവുന്ന പ്രീലോഡഡ് 177 എംഎം ട്രാവൽ റേഞ്ചാണ് റിയർ ഷോക്ക് അബ്സോർബറിന് ഉള്ളത്, ഡബ്ല്യുപി അപെക്സ് അപ്പ് സൈഡ്- ഡൗൺ 43 എംഎം ഫ്രണ്ട് ഫോർക്ക് 170 എംഎം ട്രാവൽ വാഗ്ദാനം നൽകുന്നു.
കൂടാതെ ഹെവി-ഡ്യൂട്ടി കാസ്റ്റ് വീലുകൾ, യാത്രാ-നിർദ്ദിഷ്ട ട്യൂബ്ലെസ്സ് ടയറുകൾ എന്നിവ എല്ലാ സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. 14.5ലിറ്റർ സംഭരണശേഷിയുള്ള ഫ്യൂൽ ടാങ്ക് വൈവിദ്ധ്യമാർന്ന ഭൂപ്രദേശങ്ങളിൽ കൂടി വളരെ ദൂരം സാഹസിക യാത്രകൾ നടത്താൻ റൈഡേഴ്സിനെ സഹായിക്കും.
സാഹസികതയുടെ സൗന്ദര്യവും, പ്രകടനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജിപിഎസ് ബ്രാക്കറ്റുകൾ, റേഡിയേറ്റർ പ്രൊട്ടക്ഷൻ ഗ്രിൽ, ക്രാഷ് ബംഗ്സ്, ഹെഡ്ലാമ്പ് പ്രൊട്ടക്ഷൻ, ഹാൻഡിൽബാർ പാഡുകൾ തുടങ്ങിയ പവർപാർട്ടുകളുടെ വിശാലമായ ശ്രേണിയും കെടിഎം പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക