അടുത്ത മാസം രണ്ടാം തീയതിവരെ ഇന്ത്യയില്‍ നിന്നുള്ള സർവീസുകൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. ഇന്ത്യയില്‍ നിന്നുള്ള യാത്രവിലക്ക് വീണ്ടും നീട്ടിയിരിക്കുകയാണ്. അതേസമയം, വിമാന സർവീസ് വിലക്ക് ഇനിയും ദീർഘിപ്പിച്ചേക്കാമെന്ന സംശയവും അറിയിപ്പില്‍ കാണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പുതിയ വിവരങ്ങള്‍ തങ്ങളുടെ വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മറുപടിയായാണ് ഇത്തിഹാദ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവച്ചത്.
രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്കെതിരെ കർശന നടപടിയുമായി സൗദി
ജൂലൈ അവസാനം വരെ സര്‍വീസുകള്‍ നടത്തില്ലെന്ന വാർത്തകൾ വന്നപ്പോൾ ഓഗസ്റ്റ് മുതല്‍ വിമാന സര്‍വീസ് തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. എന്നാൽ വീണ്ടും പ്രതീക്ഷ നീളുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇനിയും യാത്രാവിലക്ക് നീട്ടിയേക്കാമെന്ന സൂചനയും പ്രതീക്ഷകൾ ഇല്ലാതാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക