മുംബൈ: നീലച്ചിത്രം നിര്‍മിച്ച് മൊബൈല്‍ ആപുകളില്‍ വില്പന നടത്തിയ കേസില്‍ നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കുന്ദ്രയെ മുംബൈ പൊലീസ് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിക്കാതെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കുന്ദ്ര നല്കിയ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
അതിനിടെ, നടിമാരായ പൂനം പാണ്ഡെ, ഷെര്‍ലിന്‍ ചോപ്ര എന്നിവര്‍ക്ക് ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സെപ്റ്റംബര്‍ 20 വരെ ഇവരുടെ പേരില്‍ നടപടി സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
കുന്ദ്ര ഉള്‍പെട്ട നീലച്ചിത്ര റാക്കറ്റ് കേസില്‍ ഹാജരാകാന്‍ ഷെര്‍ലിന്‍ ചോപ്രക്ക് നേരത്തെ സമന്‍സ് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക