സ്ത്രീധന പീഡനക്കേസില്‍ നടന് രാജന് പി ദേവിന്റെ ഭാര്യ ശാന്തമ്മയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി കൂടുതല്‍ വാദത്തിനായി മാറ്റി. മകന് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് ശാന്തമ്മ. ജാമ്യാപേക്ഷയെ പ്രിയങ്കയുടെ ബന്ധുക്കളുടെ അഭിഭാഷകന് എതിര്‍ത്തു. ജാമ്യം നല്‍കരുതെന്നും രേഖകള്‍ ഹാജരാക്കാനുണ്ടെന്നും കോടതിയെ അറിയിച്ചു.
പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് കേസെടുത്തിട്ടുള്ളതെന്നും സ്ത്രീധന പീഡനക്കുറ്റം നിലനില്‍ക്കുമെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന് ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക