സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് പരീക്ഷാ മാറ്റിവെക്കാനുള്ള തീരുമാനം എടുത്തത്. സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. അതേസമയം, കെടിയു പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. കെ ടി യു ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്.
കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് നടപടി എടുത്തിരിക്കുന്നത്. ബിടെക് പരീക്ഷയാണ് റദ്ദാക്കിയത്. മാത്രമല്ല, കെടിയു നടത്തിയ മൂന്ന് പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദ്ദേശം സ്റ്റാന്റിംഗ് കൗൺസിൽ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക