പാലക്കാട്: വാഹന പരിശോധനയ്ക്കിടെ ആലത്തൂരില്‍ കാറില്‍ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് പിടികൂടി. പരിശോധനയിൽ ഡിക്കിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തില്‍ വയനാട് സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.സുല്‍ത്താന്‍ ബത്തേരി സ്വദേശി അബ്ദുള്‍ ഖയിം, കല്‍പ്പറ്റ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് പിടിയിലായത്.
ആലത്തൂര്‍ ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികള്‍ കഞ്ചാവ് വിവിധ ജില്ലകളിലെത്തിച്ചായിരുന്നു വിതരണം ചെയ്തിരുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണം ചെയ്ത് തൃശൂരിലേക്കുള്ള യാത്രയിലാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക