കൊച്ചി: തോപ്പുംപടിയിൽ ആറുവയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. തോപ്പുംപടി ബീച്ച് റോഡിന് സമീപമാണ് സംഭവം.സേവ്യർ റോജൻ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കുട്ടി പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് കുട്ടിയെ സ്ഥിരമായി പിതാവ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംഭവം പൊലീസിൽ അറിയിച്ചത്.
ചൂരൽ വടി കൊണ്ടാണ് ഇയാൾ കുട്ടിയെ മർദിച്ചിരുന്നത്. കുട്ടിയുടെ ദേഹാസകലം ചൂരൽ കൊണ്ട് തല്ലിയതിൻറെ പാടുകളാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയെ കെയർഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക