കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ തലമുടി കൊഴിച്ചിൽ തടയാനാകും. തലമുടി സംരക്ഷണത്തിനായി ഹെയർ മാസ്ക്കുകൾ ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ തലമുടി വളരാൻ സഹായിക്കുന്ന ഒരു ഹെയർ പാക്ക് പരിചയപ്പെടാം.
ഈ ഹെയർ പാക്ക് തയ്യാറാക്കാൻ പ്രധാനമായി വേണ്ടത് കറ്റാർവാഴയാണ്. വിറ്റാമിൻ ഇ ധാരാളം അടങ്ങിയ കറ്റാർവാഴ തലമുടിക്കും ചർമ്മത്തിനും ഒരുപോലെ നല്ലതാണെന്ന് എല്ലാവർക്കും അറിയാമല്ലോ. കറ്റാർവാഴ ജെൽ തലമുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും.
ഈ പാക്ക് തയ്യാറാക്കാനായി ആദ്യം കറ്റാർവാഴയുടെ ജെല്ലിലേയ്ക്ക് നെല്ലിക്ക ചേർത്ത് നല്ലതുപോലെ അരയ്ക്കുക. ശേഷം ഇതിലേയ്ക്ക് മുട്ട ചേർത്തിളക്കാം.
ഇനി ഈ മിശ്രിതം തലമുടിയുടെ വേരുകൾ മുതൽ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം. ഇത് ആഴ്ചയിൽ രണ്ടുതവണ വരെയൊക്കെ പരീക്ഷിച്ചാൽ തലമുടി കൊഴിച്ചിൽ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള തലമുടി ലഭിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക