പൃഥ്വിരാജ് രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ തന്റെ ആദ്യ സിനിമ പോലെ തന്നെ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രം. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ രസകരമായൊരു പോസ്റ്റുമായി വന്നിരിക്കുകയാണ് പൃഥ്വിരാജ്.
ബ്രോ ഡാഡിയുടെ ഛായാഗ്രാഹകനായ അഭിനന്ദ് രാമാനുജന് ക്യാമറയുമായി ക്രെയിനിലെന്ന പോലെ വളരെ ഉയരത്തില്‍ നില്ക്കുന്ന ചിത്രമാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തേക്കാള്‍ ക്യാപ്ക്ഷനാണ് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. ഇത് കൊണ്ടാവാം ക്യാമറാ മാന്മാരൊന്നും തനിക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറാകാത്തത് എന്നാണ് പൃഥ്വിയുടെ ക്യാപ്ക്ഷന്‍.
ഇതിന് പിന്നാലെ താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേര് രസകരമായ കമന്റുകള്‍ ചെയ്തിട്ടുണ്ട്. ആരോ ബ്രോ ഡാഡി വളരെ ചെറിയ സിനിമയാണെന്ന് പറഞ്ഞിരുന്നു എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. സുപ്രിയ മേനോനും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക