Home INTERNATIONAL യുഎഇയില്‍ 1,550 പുതിയ കൊവിഡ് കേസുകൾ; അഞ്ചു മരണം

യുഎഇയില്‍ 1,550 പുതിയ കൊവിഡ് കേസുകൾ; അഞ്ചു മരണം

യുഎഇയില്‍ 1,550 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ചികിത്സയിലായിരുന്ന 1,508 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചുപേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 3,02,236 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,77,801 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,55,183 പേര്‍ രോഗമുക്തരാവുകയും 1,939 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,679 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Also Read :   ഇന്ത്യയില്‍ ഇതുവരെ നല്‍കിയത് 80 കോടിയിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍