കോതമംഗലം നെല്ലിക്കുഴിയില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനി കണ്ണൂര്‍ സ്വദേശിയായ മാനസ, കണ്ണൂര്‍ സ്വദേശിയായ രാഖില്‍ എന്നിവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം.
സമീപവാസികളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് യുവാവ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം, യുവാവ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്ന്. പൊലീസ് സംസാഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
മരിച്ച രാഖിലും, മാനസയും തമ്മില്‍ പാര്വ്വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരുമായി ബന്ധപ്പെട്ട കേസുകള്‍ കണ്ണൂര്‍ സ്റ്റേഷനുകളില്‍ ഉണ്ടെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക