നടൻ ജനാർദനൻ മരിച്ചുവെന്ന വ്യാജ വാർത്ത ഇന്നലെ മുതലാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ച് തുടങ്ങിയത്. ഇപ്പോഴിതാ വ്യാജ വാർത്തയുടെ പ്രചരണത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജനാർദനൻ.
താൻ പൂർണ ആരോഗ്യവാനാണ്. സൈബർ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാർദനൻ പറഞ്ഞു.
വ്യാജ വാർത്ത കാരണം സത്യാവസ്ഥ അറിയാതെ സിനിമ രംഗത്ത് നിന്ന് നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്നും ജനാർദനൻ വ്യക്തമാക്കി.
ജനാർദനന് പുറമെ അദ്ദേഹത്തിന്റെ ആരാധകരുടെ ഫേസ്ബുക്ക് പേജിലും വാർത്ത വ്യാജമാണെന്ന വിവിരം പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക