ജമ്മു: ശനിയാഴ്ച രാത്രി ജമ്മുവിലെ ദൊമാന പ്രദേശത്ത് ഡ്രോൺ പോലെയുള്ള ഒരു വസ്തു നാട്ടുകാർ കണ്ടു. അയല്‍ജില്ലയില്‍ ഡ്രോണ്‍ സമാന വസ്തു കണ്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം.
പ്രദേശത്തെ യുവാവ് ഡ്രോൺ പോലെയുള്ള വസ്തു കണ്ടയുടന്‍ തന്റെ മൊെൈബലില് വീഡിയോ പകര്‍ത്തിയിരുന്നു. മൂന്ന് മിനിറ്റിനുശേഷം ഡ്രോൺ അപ്രത്യക്ഷമായി.
ശനിയാഴ്ച വൈകുന്നേരം മൊത്തം മൂന്ന് ഡ്രോൺ പ്രവർത്തനങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. രാത്രി 8 നും 9 നും ഇടയിൽ സാംബ ജില്ലയിലാണ് ആദ്യത്തെ രണ്ട് ഡ്രോൺ കണ്ടത്. ജമ്മു ജില്ലയിലെ ദൊമാന പ്രദേശത്ത് രാത്രി 9.50 ന് മൂന്നാമത്തെ ഡ്രോൺ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചു.
സംശയാസ്പദമായ ഡ്രോണുകൾ കണ്ടെത്താൻ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക