രാജ്യത്ത് കോവിഡ് മഹാമാരിയിൽ തന്റെ മാതാപിതാക്കളെ നഷ്ട്ടപ്പെട്ട നിരവധി പേരുണ്ട്. ഇത്തരത്തിൽ കോവിഡിൽ അനാഥരാക്കപ്പെട്ട കുട്ടികൾക്ക് ധനസഹായം ലഭ്യമാണ്. എന്നാൽ കുട്ടികള്‍ക്കുള്ള കേന്ദ്ര ധനസഹായത്തിനായി കേരളത്തില്‍ നിന്ന് ഒരപേക്ഷ പോലും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ ഇക്കാര്യം അറിയിച്ചെന്ന് ഡീന്‍ കുര്യാക്കോസ് എംപിയാണ് വ്യക്തമാക്കിയത്. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
കാസർഗോഡ് നിന്നുള്ള ബസുകൾ കർണാടകയിലേക്ക് പ്രവേശിക്കില്ല, ഇന്ന് മുതൽ സർവീസ് അതിർത്തി വരെ മാത്രം
ഡീന്‍ കുര്യാക്കോസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
അനാഥത്വത്തിന്റെ ജീവിതഭാരത്തിൽ പ്രതീക്ഷ മങ്ങിയ കുട്ടികൾക്ക് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ നഷ്ടമാകുന്നത് സഹായ ആനുകൂല്യങ്ങൾ. അനാഥരായ കുട്ടികൾക്കുള്ള കേന്ദ്ര സഹായത്തിന് അർഹരായ ഒട്ടേറെ കുട്ടികൾ കേരളത്തിൽ ഉണ്ടെന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം ആനുകൂല്യങ്ങൾ അർഹമായ കൈകളിൽ എത്താത്ത സാഹചര്യമാണുള്ളത്.
ഇനി മുതൽ ഗൂഗിൾ മീറ്റ് വെബ് ആപ്പ്, ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ മാക്ബുക്കിലോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
പി.എം കെയേഴ്സ് സ്കീമിൽ നിന്ന് കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട കുട്ടികൾക്കുള്ള സഹായത്തിനായി കേരളത്തിൽ നിന്നും ആരും രജിസ്റ്റർ ചെയ്തിട്ടില്ലായെന്നാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. കേരളത്തിൽ 9 കുട്ടികൾ മാത്രമാണ് അനാഥരാക്കപ്പെട്ടതെന്നും 1135.84 ലക്ഷം രൂപയാണ് കുട്ടികളെ സഹായിക്കാനായി കേരളത്തിന് നൽകിയിട്ടുള്ളത്.പി.എം.കെയേഴ്സ് സ്കീമിൽന്നും കോവിഡ് 19 മൂലം അനാഥരാക്കപ്പെട്ട ഒരോ കുട്ടിക്കും വേണ്ടി 10 ലക്ഷം രൂപയുടെ സഹായമാണ് നൽകുക.18 വയസ്സ് വരെ മാസാമാസം സ്റ്റൈപ്പന്റും ,23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും ഈ സ്കീമിൽ ലഭ്യമാകും. കേരളത്തിൽ നിന്നും ഒരു കുട്ടി പോലും രജിസ്റ്റർ ചെയ്യപ്പെട്ടില്ലായെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
മയക്കു മരുന്ന് ലഹരിയിൽ ദേശീയപാതയിൽ നൃത്തം; ലഹരി വിരുദ്ധ ചിത്രങ്ങളുടെ നിർമ്മാതാവ് അറസ്റ്റിൽ
ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെ പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുവാൻ പോലും കേരളത്തിലെ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. കോവിഡ് കാലത്തും നിരുത്തരവാദപരമായി പെരുമാറുന്ന സർക്കാരിന്റെ സമീപനം തികച്ചും അപലപനീയമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക