കാസർഗോഡ് നിന്ന് കർണാടകയിലേക്ക് ഇന്ന് മുതൽ സർവീസുകൾ ഉണ്ടാകില്ല. കാസര്‍ഗോഡ് – മംഗലാപുരം, കാസര്‍ഗോഡ് – സുള്ള്യ, കാസര്‍ഗോഡ് – പുത്തൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന സർവീസുകൾ ഇന്ന് മുതൽ എതിർത്തവരെ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് കെഎസ്ആര്‍ടിസി തന്നെയാണ് അറിയിച്ചത്. ബസുകൾ ഒരാഴ്ചക്കാലത്തേയ്ക്ക് കർണാടകയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തിരുന്നു. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
നിങ്ങൾക്ക് മരുന്നില്ലാതെയും ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കാം, ഇങ്ങനെ
ഇതിൻപ്രകാരം സർവീസുകൾ ഒരാഴ്ചക്കാലത്തേക്ക് അതിർത്തി വരെ മാത്രം സർവീസ് നടത്തും. തിരുവനന്തപുരം ബാംഗുളുരു റൂട്ടില്‍ ഒരു സ്കാനിയ ബസും, ബാക്കി 14 ഡീലക്സ് എക്സ്പ്രസ് ബസുകളുമാണ് സർവീസ് നടത്തുന്നത്. കേരളത്തിൽ നിന്ന് കർണാടകയിലെത്തുന്നവർ 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റിവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക