റീചാർജ് പ്ലാനുകളുടെ വില വർധിപ്പിക്കരുങ്ങുകയാണ് ടെലികോം കമ്പനികൾ. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ ടെലികോം ഓപ്പറേറ്റര്‍മാരാണ് തങ്ങളുടെ റീചാർജ് പ്ലാനുകളുടെ വില വർധിപ്പിക്കാനൊരുങ്ങുന്നത്. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്കും കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുമായുള്ള എന്‍ട്രി ലെവല്‍ പ്ലാനിന്റെ നിരക്ക് നേരത്തെ വർധിപ്പിച്ചിരുന്നു. അടുത്ത മാസം മുതലാണ് പുതിയ നിരക്ക് കൊണ്ടുവരുന്നത്.
ഇനി കുറച്ചുകൂടി സ്മാർട്ടാകാം, ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5എ ഇന്ത്യന്‍ വിപണിയില്‍..!
മാത്രമല്ല, ചില സർക്കിളുകളിൽ അടിസ്ഥാന ലെവല്‍ റീചാര്‍ജ് വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും വില 49 രൂപ പ്ലാന്‍ 14 ദിവസത്തേക്ക് കുറച്ചിട്ടുണ്ട്. കുറഞ്ഞ കോര്‍പ്പറേറ്റ് പ്ലാനുകളിലെ നിരക്കുകള്‍ 30 ശതമാനമാണ് എയര്‍ടെല്‍ വർധിപ്പിച്ചത്. ഉടൻ തന്നെ പ്ലാനുകളിലെ മാറ്റങ്ങൾ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക