വഴിയാത്രക്കാരിയായ പെണ്‍കുട്ടിയോട് സ്കൂട്ടറിലെത്തി വഴി ചോദിച്ച യുവാവിന്റെ തോന്ന്യവാസങ്ങള്‍ പൊതു ജനത്തിന് മുന്നില്‍ തുറന്നു കാട്ടി യുവതി. അസമിലെ ഗുവാഹത്തിയിലാണ് സംഭവം.
ഭാവന കശ്യപ് എന്ന യുവതി ഫേസ്ബുക്കിലൂടെ യുവാവിന്റെ തനി നിറം പുറത്തു കാട്ടിയത്. ഗുവാഹത്തിയിലെ രുക്മിണി നഗറിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്നു പെണ്‍കുട്ടിയോട് സ്കൂട്ടറിലെത്തിയ യുവാവ് വഴി ചോദിച്ചു. ചോദിച്ച സ്ഥലം തനിക്ക് അറിയില്ലെന്ന് മറുപടി പറഞ്ഞ പെണ്‍കുട്ടിയുടെ മാറില്‍ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു.
പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ സ്കൂട്ടറില്‍ കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ പെണ്‍കുട്ടി അനുവദിച്ചില്ല എന്ന് മാത്രമല്ല, സ്കൂട്ടറില്‍ ശക്തമായി പിടിച്ചുവലിച്ചതോടെ നിയന്ത്രണം വിട്ട് സ്കൂട്ടറും യുവാവും സമീപത്തെ ഓടയില്‍ വീണു. അവിടുന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് യുവാവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് പെണ്‍കുട്ടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യുന്ന രംഗം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് പെണ്‍കുട്ടി. ഇതോടെ നാട്ടുകാരും ഓടിയെത്തി.
With ref. to the heinous incident of assault in Rukmini Nagar under Dispur PS – FIR 2719/21 has been registered, the accused arrested & forwarded.
The case will be brought to its logical conclusion & justice served.
We are committed to the safety & security of our citizens. pic.twitter.com/3gRHzodlqa
— Guwahati Police (@GuwahatiPol) July 31, 2021
പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച യുവാവിനെതിരെ കേസെടുത്തു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക