ഇനി ഫോൺ വിപണിയും ഫോൺ പ്രേമികളും സ്മാർട്ടാകും. ഉപയോക്താക്കൾ കാത്തിരുന്ന ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5എ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫ്ലിപ്കാർട്ടിന്റെ മൈക്രോസൈറ്റ് വഴിയാണ് ഡിവൈസ് അവതരിപ്പിച്ചത്. ആഗസ്റ്റ് ഒൻപതിനാണ് വിൽപ്പന ആരംഭിക്കുക. തുടക്കത്തില്‍ 6,499 രൂപയ്ക്ക് ഈ ഡിവൈസ് ലഭ്യമാകുക. ഫോൺ വാങ്ങുന്നത് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴിയാണെങ്കിൽ അഞ്ച് ശതമാനം അണ്‍ലിമിറ്റഡ് ക്യാഷ് ബാക്ക് ലഭിക്കും. ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ കാര്‍ഡുകള്‍, മൊബിക്വിക് എന്നിവയിലൂടെയുള്ള ആദ്യ ഇടപാടുകള്ക്കാകട്ടെ 20 ശതമാനം കിഴിവും ലഭിക്കും.
ദുല്‍ഖറാണ് മലയാളത്തിലെ ഇഷ്ട നടന്; തുറന്ന് പറഞ്ഞ് പി.വി. സിന്ധു
ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5എ ഡിടിഎസ് സറൗണ്ട് സൗണ്ട് ഓഡിയോ സപ്പോര്‍ട്ടുമായാണ് ഫോൺ എത്തുന്നത്. മിഡ്നൈറ്റ് ബ്ലാക്ക്, ഓഷ്യന്‍ വേവ്, ക്വെറ്റ്സല്‍ സിയാന് എന്നീ മൂന്ന് കളറുകളിലായാണ് സ്മാർട്ട്ഫോൺ വരുന്നത്. എജിസി എഎസ്2 ഗ്ലാസ് പ്രോട്ടക്ഷന്‍ ഡിസ്പ്ലേയുടെ മുകളിലായി നൽകുന്നു. സ്മാര്‍ട്ട്ഫോണില്‍ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്കിയിരിക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി നോച്ചിനുള്ളില്‍ 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയാണ് മുൻവശത്ത് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക