‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ലീഗിലെ ലണ്ടൻ സ്പിരിറ്റ് ടീമിന്റെ പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു കൊവിഡ് സ്ഥിരീകരിച്ചു. താരത്തെ ഇതേ തുടർന്ന് ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.
ഇന്നലെ , ലണ്ടൻ സ്പിരിറ്റും സതേൺ ബ്രേവും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിനു മുൻപ് വോൺ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് വോൺ വൈറസ് ബാധിതനാണെന്ന് കണ്ടെത്തിയത്. താരത്തിന്റെ ആർടിപിസിആർ ടെസ്റ്റ് റിസൽട്ട് വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക