തുടർച്ചയായ രണ്ടാം തവണയും ഒളിമ്പിക്സിൽ രാജ്യത്തിന്റെ പേര് കുറിച്ചിരിക്കുകയാണ് പി.വി സിന്ധു. ടോക്കിയോ ഒളിമ്പിക്സിൽ സിന്ധു ഇത്തവണ നേടിയത് വെങ്കല മെഡല്‍. പി.വി. സിന്ധുവിന്റെ പ്രകടനം എല്ലാവരെയും ആവേശഭരിതരാക്കി. ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്പ്യന്മാരില് ഒരാളുമാണ് അദ്ദേഹം. എല്ലാ അഭിനന്ദനങ്ങളും. പ്രധാനമന്ത്രി നനരേന്ദ്രമോദി അറിയിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം സിന്ധുവിന് അഭിനന്ദനം അറിയിച്ചത്.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് ഇന്ന് 12 വയസ്, വാര്‍ഷികദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ബാഡ്മിന്റണില്‍ ചൈനയുടെ ഹീ ബിങ ചിയാവോയെ തകര്‍ത്താണ് ഇന്ത്യയ്ക്കായി സിന്ധു വെങ്കലം നേടിയത്. ആദ്യ ഗെയിമില്‍ 21-13ന് ബിങ ചിയാവോയെ തകര്‍ത്ത സിന്ധു രണ്ടാം സെറ്റിലും ആധിപത്യം തുടരുകയായിരുന്നു. തുടർച്ചയായി ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കൂടിയാണ് പി. വി സിന്ധു. മാത്രമല്ല, ഒളിമ്പിക്സിൽ ഇത് ഇന്ത്യയുടെ രണ്ടാം മെഡൽ നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക