സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണിൽ മാറ്റം വരുത്തി. ഇനി മുതൽ ഞായറാഴ്ച മാത്രമായിരിക്കും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തുക. ശനിയാഴ്ചത്തെ നിയന്ത്രണം നീക്കുകയും ചെയ്തിട്ടുണ്ട്. കടകളെല്ലാം ആറ് ദിവസം തുറക്കുവാനാണ് തീരുമാനം ഇത് സംബന്ധിച്ചുള്ള ഒദ്യോഗിക പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിയമസഭയിൽ അറിയിക്കും. കൂടുതൽ കോവിഡ് ബാധിതരുള്ള പ്രദേശങ്ങളിൽ നിയന്ത്രണം തുടരാനാണ് സാധ്യത. അടുത്തയാഴ്ച മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരിക.
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19; 148 മരണം
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ എല്ലാ കടകളും തുറക്കുവാൻ അനുമതി നൽകുമെന്നാണ് വിവരം. കോവിഡ് കേസുകൾ കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുവാനും തീരുമാനിച്ചേക്കും. അതേസമയം, ഇളവുകളിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യാപാരികൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക