ബംഗ്ലാദേശില്‍ അതിശക്തമായ കാലവർഷം. കനത്ത ഇടിയിലും മിന്നലിലും 16 പേര്‍ക്ക് ജീവൻ നഷ്ടമായി. നദീതീരത്തെ പട്ടണമായ ഷിബ്ഗഞ്ചിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനായി എത്തിയവർക്കാണ് മിന്നലേറ്റത്. ദിവസങ്ങളായി ബംഗ്ലാദേശിൽ ശക്തമായ കാലവർഷമാണ് അനുഭവപ്പെടുന്നത്. വിവാഹ സൽക്കാരത്തിനിടെയുണ്ടായ ഇടി മിന്നലിൽ വരാനും പരിക്കേറ്റിട്ടുണ്ട്.
കള്ളവോട്ടുകള്‍ തടയുക ലക്ഷ്യം, തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം
വരൻ ഉൾപ്പെടെയുള്ള സംഘം ബോട്ടുകളില്‍ കയറി യാത്ര തുടങ്ങുകയും, തൊട്ടു പിന്നാലെ തന്നെ ഇടിയും മിന്നലും ഉണ്ടാകുകയായിരുന്നുവെന്നുമാണ് വിവരം. കനത്ത മഴക്കെടുതിയിൽ കോക്സ് ബസാര്‍ ജില്ലയില്‍ 20 പേര് നേരത്തെ മരിച്ചിരുന്നു. തുടരെയുണ്ടായ മിന്നലിലാണ് 16 പേർ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക