കള്ളവോട്ടുകൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ പുതിയ ശുപാർശയുമായി കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. കള്ളവോട്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആധാറുമായി വോട്ടര്‍പട്ടികയെ ബന്ധിപ്പിക്കാനുള്ള ശുപാര്‍ശയെന്ന് ലോക്സഭയില്‍ നിയമമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിനിടെയാണ് നിയമമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തെ സംബന്ധിച്ച് കേന്ദ്ര സർക്കാർ വിശദമായി പരിധോധന നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രാന്സ്ജെന്റര് കുട്ടികള്‍ക്ക് ലാപ്ടോപ്പ്: അപേക്ഷ ക്ഷണിച്ചു
വോട്ടെടുപ്പ് പട്ടികയിൽ നടക്കുന്ന ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ആധാര്‍ ഡാറ്റാബേസുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയിൽ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള ശുപാർശകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രസര്‍ക്കാരിന് കൈമാറിയത് 2019 ആഗസ്റ്റിലാണ്. കേന്ദ്രം ഇതിനു വേണ്ടി പ്രത്യേക നിയമം കൊണ്ടുവരണമെന്നും ശുപാർശയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക