അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി റോയൽ എൻഫീൽഡ്. പുത്തന്‍ ഹിമാലയൻ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് റോയൽ എൻഫീൽഡ് എന്നാണ് റിപ്പോർട്ടുകൾ.
സ്ക്രാം 411 എന്നായിരിക്കും ഈ പുതിയ മോട്ടോർസൈക്കിളിന്റെ പേരെന്നും സൂചനയുണ്ട്.
ഈ സ്ക്രാംബ്ലളറിനെയും ഹിമാലയന്റെ അതേ പ്ലാറ്റ്ഫോമിലാണ് റോയൽ എൻഫീൽഡ് നിർമച്ചിരിക്കുന്നത്. ഈ വർഷം തന്നെ സ്ക്രാം 411 ബൈക്ക് നിരത്തുകളിൽ എത്തിയേക്കും. ഹിമാലയവുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ഓൺ-റോഡ് അധിഷ്ഠിത പരിഷ്ക്കാരങ്ങളുമായാണ് സ്ക്രാം 411 വിപണിയിൽ എത്തുക.
ഫോർക്ക് ഗേറ്ററുകൾ, ഉയരമുള്ള വിൻഡ്സ്ക്രീൻ, ഒരു ചെറിയ ഫ്രണ്ട് വീൽ, ഫ്രണ്ട് ജെറി-കാൻ ഹോൾഡർ ഫ്രെയിം, ഉയർത്തിയ ഫ്രണ്ട് മഡ്ഗാർഡ് എന്നിവ ലഭിച്ചേക്കുമെന്നും വിവരമുണ്ട്. ഹിമാലയനിൽ കാണുന്ന വിൻഡ്സ്ക്രീൻ, ഫോർക്ക് ഗെയ്റ്ററുകൾ എന്നിവ സ്ക്രാം 411 മോഡലിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.
റോയൽ എൻഫീൽഡ് സ്ക്രാം 411 മോഡലിലെ ഹെഡ്ലൈറ്റ് ഹിമാലയനിൽ നിന്നും വ്യത്യസ്തമായിരിക്കും. റോയൽ എൻഫീൽഡ് മീറ്റിയോർ 350 ക്രൂയിസറിന്റെ അതേ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പുതിയ സ്ക്രാം 411 മോഡലിലും നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക