പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. മോഹൻലാൽ തന്നെയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിലും നായകൻ. ഇപോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള പൃഥ്വിരാജിന്റെ ഒരു ഫോട്ടോയാണ് ചർച്ചയാകുന്നത്.
പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ് നിർദ്ദേശം നൽകുന്ന ഭാവത്തിലുള്ളതാണ് ഫോട്ടോ. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നത്. സിനിമയിൽ പൃഥ്വിരാജ് മുഴുനീള വേഷത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാതാവ്.കല്യാണി പ്രിയദർശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക