തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ 158 അപ്രന്റിസ് ഒഴിവ്. കേരള, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 2018-നു ശേഷം ഡിപ്ലോമ പാസായവര്‍ക്കാണ് അവസരം. ഫൈനല്‍ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല.
ഒഴിവുകള്‍: ഓട്ടോമൊബൈല്‍ 8, കെമിക്കല്‍ 25, സിവില്‍ 8, കംപ്യൂട്ടര്‍ സയന്‍സ് 15, ഇലക്ട്രിക്കല്‍ 10, ഇലക്ട്രോണിക്സ് 40, ഇന്‍സ്ട്രുമെന്റ് ടെക്നോളജി 6, മെക്കാനിക്കല്‍ എന്‍ജിനിയറിങ് 46. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ എന്‍ജിനിയറിങ് യോഗ്യതയുള്ളവർ അപേക്ഷിച്ചാൽ മതി.
ഡിപ്ലോമ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.vssc.gov.in സന്ദർശിക്കുക. അപേക്ഷിക്കുന്നതിനുമുന്‍പ് www.mhrdnats.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി: ഓഗസ്റ്റ് 4.
പ്രതികരിക്കാൻ ഇവിടെ എഴുതുക