ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയാണ് വെങ്കലം സ്വന്തമാക്കിയത്. കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം നേടിയത്. ഇപ്പോഴിതാ പുരുഷ ഹോക്കി കളിക്കാർക്ക് പാരിതോഷികവുമായി എത്തിയിരിക്കുകയാണ് പഞ്ചാബ് സർക്കാർ. പുരുഷ ഹോക്കി ടീമിലെ പഞ്ചാബി കളിക്കാര്‍ക്ക് ഒരു കോടിയാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മന്‍പ്രീത് സിങ്, ഹര്‍മന്‍പ്രീത് സിങ്, റുപീന്ദര്‍ പാല് സിങ്, ഹര്‍ദിക് സിങ്, ശംഷേര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ദ് സിങ്, മന്ദീപ് സിങ് എന്നിവരാണ് പഞ്ചാബില്‍ നിന്നുള്ള താരങ്ങള്‍.
ബാഴ്സലോണയിൽ ഇനി മെസ്സി ഇല്ല, ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്
ജര്‍മ്മനിയെ 5-4ന് പരാജയപ്പെടുത്തിയതിന് പിന്നാലെ പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മീത് സിങ് സോധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്വര്‍ണ മെഡല്‍ നേടിയാല്‍ തങ്ങളുടെ താരങ്ങള്‍ക്ക് 2.25 കോടി രൂപ വീതം നല്‍കുമെന്ന് പഞ്ചാബ് കായിക മന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് ശ്രീജേഷ്. ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരള ഹോക്കി ഫെഡറേഷന് വ്യക്തമാക്കി. ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക