കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി തര്‍പ്പണം നടത്തേണ്ടത്. ആലുവ ശിവരാത്രി ദിവസവും ബലി തര്‍പ്പണം നടത്താന്‍ കഴിയുന്നു.
മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി നടത്തുന്ന കര്‍മ്മമാണ് ഇത്. മരിച്ച് പോയ പിതൃക്കള്‍ക്ക് ഇതിലൂടെ മോക്ഷപ്രാപ്തി ലഭിക്കുമെന്നും അവര്‍ ബലി സ്വീകരിക്കുമെന്നും ആണ് വിശ്വാസം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തര്‍പ്പണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ നടത്തുന്ന ബലിതര്‍പ്പണം നടത്തുമ്പോള്‍ മനസ്സും ശരീരവും ശുദ്ധിയുള്ളതായിരിക്കണം. ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കുകയും ചെയ്യണം.
ബലി തര്‍പ്പണം നടത്തുന്നതിന്റെ തലേ ദിവസം മുതല്‍ തന്നെ ബലിയിടുന്ന വ്യക്തി പൂര്‍ണമായും ശുദ്ധി പാലിച്ചിരിക്കണം. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക