പിതാവ് മരിച്ചാല്‍ പണ്ട് കാലങ്ങളില്‍ പുരുഷന്മാര് മാത്രമേ ബലിയിട്ടിരുന്നുള്ളൂ. കാരണം പുത്രന്മാരിലൂടെയാണ് പിതാവിന് മോക്ഷപ്രാപ്തി ലഭിക്കുക എന്ന വിശ്വാസമാണ് ഇതിന് പിന്നില്‍.
എന്നാല്‍ ഇന്ന് സ്ത്രീകളും ബലിതര്‍പ്പണം നടത്തുന്നുണ്ട്. എന്നാല്‍ ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകള്‍ ബലി തര്‍പ്പണം നടത്താന്‍ ഒരുങ്ങരുത്.
വാവ് ഒരിക്കല്‍
ബലി തര്‍പ്പണം നടത്തുന്നതിന്റെ തലേ ദിവസമാണ് വാവ് ഒരിക്കല്‍ എടുക്കേണ്ടത്. ബലി തര്‍പ്പണത്തിന്റെ തലേ ദിവസം ഒരു നേരം അരിയാഹാരം കഴിച്ച് വ്രത ശുദ്ധിയോടെ ബലിതര്‍പ്പണം നടത്തണം. എന്നാല്‍ ഉപവസിക്കരുത്. മാത്രമല്ല ഭഗവാന് പ്രസാദം നേദിച്ച് പുലര്‍ച്ചെ ഉണര്‍ന്ന് കുളിച്ച് തര്‍പ്പണം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക