ഒളിംപിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒളിംപിക്സിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വ നേട്ടമാണ് നീരജ് ചോപ്ര സ്വന്തമാക്കിയിരിക്കുന്നത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലാണ് നീരജ് സ്വര്‍ണം സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തിൽ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കണ്ടെത്തിയത് 87.58. മൂന്നാമത്തെ ഏറില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമെ നീരജിനായുള്ളൂ. നാലാം ത്രോ ഫൗള്‍ ആയെങ്കിലും നീരജ് തന്നെയായിരുന്നു ഏറ്റവും മുന്നിൽ.
രണ്ടാം ഘട്ടത്തിൽ തന്നെ നീരജ് തന്റെ സ്വർണ മെഡൽ നേട്ടം ഉറപ്പിച്ചിരുന്നു. ഇന്ത്യ ഏഴ് മെഡലുകളാണ് ഇതുവരെ ഒളിംപിക്സിൽ നേടിയിരിക്കുന്നത്. എന്നാൽ നീരജിന്റേത് ഇന്ത്യയുടെ ചരിത്രം തന്നെ ആയി മാറുകയാണ്. ഇപ്പോഴിതാ അപൂര്‍വ നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രക്ക് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഹരിയാന സർക്കാർ. ആറ് കോടി രൂപ നീരജ് ചോപ്രക്ക് സമ്മാനമായി നല്‍കുമെന്നാണ് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിനു പുറമെ ചോപ്രക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക