Home INTERNATIONAL ഇന്ത്യയില്‍ നിന്ന്‌ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് യുഎഇയിൽ പ്രവേശിക്കാം

ഇന്ത്യയില്‍ നിന്ന്‌ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് യുഎഇയിൽ പ്രവേശിക്കാം

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് യുഎഇയിൽ പ്രവേശിക്കാൻ അനുമതി. ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി. ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം.

ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം. അതേസമയം, വാക്സിന്‍ നില പോലും പരിഗണിക്കാതെ ഇന്ത്യയില്‍നിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 48 മണിക്കൂറിനകമുള്ള കോവിഡ് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു. ദുബായ് താമസവിസക്കാര്‍ക്ക് മാത്രമാണ് ഇളവ്.

Also Read :   രാജ്യം 100 കോടി ഡോസ് വാക്സീന്‍റെ നിറവില്‍; ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎംഎൽ ആശുപത്രിയില്‍