സൗദി അറേബ്യയില്‍ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കുവാനൊരുങ്ങുന്നു. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ആണ് ഇന്ത്യൻ സ്കൂളുകൾ തുറക്കാനൊരുങ്ങുകയാണെന്ന് അറിയിച്ചത്. രാജ്യത്തെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളുകളുടെ രക്ഷാധികാരി കൂടിയാണ് അദ്ദേഹം. അല്‍ഖോബാറില്‍ ഇന്ത്യന്‍ ബിസിനസ് ഫോറം ഒരുക്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കവെയാണ് ഡോ. ഔസാഫ് സഈദ് ഇക്കാര്യം വ്യക്തമാക്കിയത്.
2ജി മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കും, അടുത്ത വർഷത്തോടെയെന്ന് യുഎഇ
എന്നാൽ, അവധിക്ക് നാട്ടിൽ പോയ വിദ്യാർഥികൾ ഉൾപ്പെടെ പലർക്കും രാജ്യത്ത് തിരിച്ചെത്തുവാൻ സാധിച്ചിട്ടില്ല. അതേസമയം, സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അധ്യാപകര്‍ സൗദിയിലേക്ക് തിരികെ വന്നു തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കാര്യമാണ് ഇപ്പോഴും അനിശ്ചിതത്വത്തിൽ ഉള്ളത്. എന്നാൽ, സ്കൂളുകൾ തുറക്കുന്നതിനു മുൻപ് തന്നെ നാട്ടിലുള്ള വിദ്യാർഥികളെ തിരികെയെത്തിക്കുന്നതിന് നടപടികൾ പുരോഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക