തമിഴ്നാട്ടില്‍ പ്രെട്രോള്‍ വില കുറച്ചു. ലിറ്ററിന് മൂന്നു രൂപ വീതം കുറയുമെന്നു ധനമന്ത്രി പി.ടി.ആര് പളനിവേല്‍ ത്യാഗരാജന് നിയമസഭയില്‍ പ്രഖ്യാപിച്ചു. ബജറ്റ് പ്രസംഗത്തിലാണ് നിര്‍ണായക പ്രഖ്യാപനം. എക്സൈസ് നികുതിയാണ് കുറച്ചത്. പുതിയ വില നാളെ മുതല്‍ നിലവില്‍ വരും. ഇതുവഴി 1,160 കോടി വാര്‍ഷിക നഷ്ടം സര്‍ക്കാരിനുണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു. ഡീസല്‍ , പെട്രോള്‍ വില കുറയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
വെള്ളിയാഴ്ച 2021–22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. മണ്ഡല വികസനത്തിനായുള്ള എംഎൽഎ ഫണ്ട് മൂന്ന് കോടിയാക്കി ഉയർത്തി. സർക്കാർ ജീവനക്കാരുടെ പ്രസവാവധി 12 മാസമായി വർധിപ്പിച്ചു. 2021 ജൂലൈ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് വർധന. കായിക, യുവജന വികസനത്തിനായി 225.62 കോടി രൂപ നീക്കിവച്ചതായും ധനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക