സാംസ്കാരിക വകുപ്പിനു കീഴില്‍ പത്തനംതിട്ട ആറന്മുളയില് പ്രവര്‍ത്തിക്കുന്ന പാരമ്പര്യ, വാസ്തുവിദ്യ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തു വിദ്യാ ഗുരുകുലത്തില്‍ ഈ വര്‍ഷത്തെ കോഴ്സുകള്‍ സെപ്തംബറില്‍ തുടങ്ങും. കൊവിഡ് പശ്ചാത്തലത്തില്‍ ആദ്യഘട്ടം ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് നടക്കുക. മലയാളമാണ് അധ്യയന മാധ്യമം.
പിജി ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍. യോഗ്യത-ബിടെക് സിവില്‍ എഞ്ചിനീയറിംഗ്. അപേക്ഷ ഫീസ് 200 രൂപ, ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍. യോഗ്യത- എസ്എസ്എല്‍സി. പ്രായപരിധി 35 വയസ്സ്.അപേക്ഷ ഫീസ് 100 രൂപ.
ചുമര്‍ച്ചിത്ര കലയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധിയില്ല. യോഗ്യത-എസ്എസ് എല്‍സി .അപേക്ഷ ഫീസ് 200 രൂപ.
അപേക്ഷാഫോറം മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനയോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം. അപേക്ഷ ആഗസ്ത് 31 നകം എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തു വിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട- 689533 എന്ന വിലാസത്തില്‍ അയക്കണം. www.vasthuvidyagurukulam.com ല്‍ ഓണ്‍ലൈനായും അയക്കാം. ഫോണ്‍: 9847053294, 9947739442.
പ്രതികരിക്കാൻ ഇവിടെ എഴുതുക