ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് ഫൈറ്റർ. ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള വേഷമാണ് ഇരുവരും കൈകാര്യം ചെയ്യുന്നത്. നേരത്തെ തന്നെ ചിത്രീകരണം തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തിൽ ചിത്രീകരണം ഏറെ നീണ്ടു പോകുകയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ജനുവരി 26ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
അല്ലു അർജുനൊപ്പം മലയാളത്തിന്റെ ഫഹദും, പ്രേക്ഷകർ കാത്തിരുന്ന ‘പുഷ്പ’യിലെ ഗാനം പുറത്തിറങ്ങി
ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുമ്പോള്‍ സിനിമാ പ്രേമികളുടെ പ്രതീക്ഷകൾ വാനോളമാണ് എന്നതിൽ സംശയിക്കേണ്ടതില്ല. വൈകോം 18 സ്റ്റുഡിയോസ്, മംമ്ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് സിനിമയുടെ നിർമാണം. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ തന്നെ ഏറെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നുണ്ട്. സൂപ്പർ ഹിറ്റ് ചിത്രത്തിലേക്ക് ഇപ്പോൾ തന്നെ ആരാധകർ ഈ ചിത്രത്തെ എത്തിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക